ബാല്യം


കത്തി ജ്വലിക്കാതെ സൂര്യന്
കരിമ്പട്ടുച്ചുറ
്റി പതിയെ മറഞ്ഞിരിക്കെ
അമ്പല നടയിലെ കല്വിളക്കൊന്നില്
കരിം തിരി നാളങ്ങള് എരിവതും നോക്കി
നിശാഗന്ധി നീ നില്പതെന്തേ???
മാലോകര് യാത്രയായ് ആല്ത്തറ
ശൂന്യമായ്
ആടിത്തിമിര്ക്കുന്നു
ആല്മരചില്ലക്കള്...
കുന്നിറങ്ങി വരുന്നോരാ സന്ധ്യയെ
ആനയിക്കുന്നു മുളം കാടുകള്...
പച്ച രത്നക്കല്ലു പാകിമിനുക്കിയ
പാടവരമ്പത്തൂടെ ഓടി മറയുന്നെന്
ബാല്യകൌമാര കുതൂഹലമോരോന്നും
പായല്
പിടിച്ചോരീ മണിമുറ്റത്തൊരായിരം
പാദസ്വരങ്ങള് കുണുങ്ങി കിലുങ്ങുന്നു..
ചിഞ്ചിലം ചിലുചിലം ഓടിയണഞ്ഞു
അന്നമ്മൂമ്മ തന്നൊരാ പാല്കിണ്ണവും
തട്ടിതെറിപ്പിചോടി അകനന്നൊരാ
സ്വപ്ന സമാനമാം ബാല്യകാലം..
ഉള്ളില് കലിയും കവിതയും ബാധിച്ചു
കൊള്ളിവെച്ചെന് ഓര്മകളെ...
ഇന്നലെ പെയ്തൊരാ മഴയുടെ കൈകള്
കനവിന്റെ ഓര്മ്മകള് തൊട്ടുണര്ത്തി..
കഷ്ട നഷ്ടങ്ങള് കൂട്ടിവായിക്കുമ്പോള്
വ്യര്ത്ഥം മനസാക്ഷി തന്
ശരശയ്യയില്
ക്രുദ്ധ മൌനത്തെ വിജാരണ ചെയ്യുന്നു
ചിറകൊടിചിറകൊടിഞ
്ഞോരീ കാട്ടുപക്ഷി...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പദസ്വരം

നീ

വിരഹം