പദസ്വരം

എന്‍റെ പൊട്ടിയ ഹൃദയം തുന്നിക്കൂട്ടവേ

നിന്‍ കൊലുസിന്‍ കൊഞ്ചല്‍ ഞാന്‍ കേട്ടു

ആ കൊഞ്ചല്‍ എന്നിലേക്ക് അടുക്കുന്നു എന്ന്

അറിഞ്ഞു എന്‍ഹൃദയം വിങ്ങുന്നത് 

ഞാന്‍ അറിഞ്ഞു.......


വീണ്ടും ആ ചേലൊത്ത കാലിന്റെ ചവിട്ടെല്‍ക്കാന്‍
ആണല്ലോ എന്‍റെ ഹൃദയത്തിന്റെ വിധി എന്ന്
അറിയാമെങ്കിലും ഞാന്‍ ചിരിച്ചു......
നീ എന്നെ ചവിട്ടി പോകുബോഴും ആ
കൊലുസ് കൊഞ്ചലോടെ എന്നെ നോക്കി
ചിരിക്കുമല്ലോ എന്നോര്‍ത്ത്.............

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നീ

വിരഹം