അത്രയും പ്രിയപ്പെട്ടതിന്ന് വിട്ടുക്കൊടുക്കുന്ന മനുഷ്യരുടെ കണ്ണുകൾ ശ്രദ്ധിച്ചിട്ടുണ്ടോ? പ്രണയം എന്താണെന്ന് ചോദിച്ചാൽ ആ കണ്ണുകളിലെ ഈർപ്പമാണെന്ന് പറയും.തുളുമ്പാൻ
വെമ്പിനിൽക്കുന്ന ആ കണ്ണുകളാണ് സ്നേഹത്തിന്റെ നീരുറവകൾ ...
എന്റെ പൊട്ടിയ ഹൃദയം തുന്നിക്കൂട്ടവേ നിന് കൊലുസിന് കൊഞ്ചല് ഞാന്‍ കേട്ടു ആ കൊഞ്ചല് എന്നിലേക്ക് അടുക്കുന്നു എന്ന് അറിഞ്ഞു എന്ഹൃദയം വിങ്ങുന്നത് ഞാന്‍ അറിഞ്ഞു....... വീണ്ടും ആ ചേലൊത്ത കാലിന്റെ ചവിട്ടെല്‍ക്കാന്‍ ആണല്ലോ എന്റെ ഹൃദയത്തിന്റെ വിധി എന്ന് അറിയാമെങ്കിലും ഞാന്‍ ചിരിച്ചു...... നീ എന്നെ ചവിട്ടി പോകുബോഴും ആ കൊലുസ് കൊഞ്ചലോടെ എന്നെ നോക്കി ചിരിക്കുമല്ലോ എന്നോര്‍ത്ത്.............
നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ